Please like our Facebook page for more updates! Get Now!

Class IX Physics ഗുരുത്വാകര്‍ഷണം(Gravitation)

 ഭൂഗുരുത്വബലം 

ഭൂമി എല്ലാ വസ്‌തുക്കളെയും അതിന്റെ കേന്ദ്രത്തിലേക്ക്‌ ആകര്‍ഷിക്കുന്നു. ഇതാണ്‌ ഭൂഗുരുത്വം. ഭൂഗുരുത്വം കൊണ്ട്‌ ഒരു വസ്‌തുവിന്‌ അനുഭവപ്പെടുന്ന ബലമാണ്‌ ഭൂഗുരുത്വബലം. ഇതാണ്‌ വസ്‌തുവിന്റെ ഭാരം.
ന്യൂട്ടന്റെ സാര്‍വത്രിക ഗുരുത്വാകര്‍ഷണ നിയമം 
പ്രപഞ്ചത്തിലെ എല്ലാ വസ്‌തുക്കളും പരസ്‌പരം ആകര്‍ഷിക്കുന്നു. രണ്ടു വസ്‌തുക്കള്‍ തമ്മിലുള്ള ആകര്‍ഷണ ബലം അവയുടെ മാസുകളുടെ ഗുണനഫലത്തിന്‌ നേര്‍ അനുപാതത്തിലും അവ തമ്മിലുള്ള അകലത്തിന്‍െറ വര്‍ഗ്ഗത്തിന്‌ വിപരീതാനു പാതത്തിലുമാണ്‌.
കാവന്‍ഡിഷിന്റെ പരീക്ഷണം 


ഗുരുത്വാകര്‍ഷണസ്ഥിരാങ്കത്തിന്റെ മൂല്യം ആദ്യമായി നിര്‍ണയിച്ചത്‌ 1798ല്‍ ഹെന്‍ട്രി കാവന്‍ഡിഷ്‌ എന്ന ഇംഗ്ലീഷ്‌ ശാസ്‌ത്രജ്ഞനായിരുന്നു.


ചിത്രത്തില്‍ കാണുന്നതുപോലെ ഒരു നേര്‍ത്ത കമ്പിയില്‍ നിന്ന്‌ തൂക്കിയിട്ട ഭാരം കുറഞ്ഞ വടിയുടെ രണ്ടറ്റത്തും രണ്ട്‌ ഈയഗോളങ്ങള്‍. ഓരോന്നിന്റെയും ഭാരം 729ഗ്രാം. ഈയഗോളങ്ങള്‍ക്കിരുവശത്തുമായി 158 കി.ഗ്രാം ഭാരമുള്ള രണ്ടു വലിയ ഗോളങ്ങള്‍. ഈയഗോളങ്ങളും വലിയഗോളങ്ങളും തമ്മിലുള്ള ആകര്‍ഷണഫലമായി വടിയും കമ്പിയും അല്‌പം തിരിയും. എത്ര ബലം പ്രയോഗിച്ചാലാണ്‌ കമ്പി എത്രമാത്രം തിരിയുന്നതെന്ന്‌ കാവന്‍ഡിഷ്‌ നേരത്തെ മനസ്സിലാക്കിവച്ചിരുന്നു. അതിനാല്‍ കമ്പിയുടെ തിരിവില്‍ നിന്ന്‌ എത്രമാത്രം ബലം അതില്‍ പ്രയോഗിക്കപ്പെട്ടു എന്ന്‌ മനസ്സിലാക്കി. ഈ ബലം ഗോളങ്ങളുടെ മാസ്‌, ഇടയ്‌ക്കുള്ള ദൂരം എന്നിവയില്‍ നിന്ന്‌ കാവന്‍ഡിഷ്‌ ഗുരുത്വാകര്‍ഷണ സ്ഥിരാങ്കം നിര്‍ണ്ണയിച്ചു. ഗുരുത്വബലം നിസ്സാരമായതുകൊണ്ട്‌ അമ്പേ പരാജയപ്പെടാവുന്നതാണ്‌ ഈ പരീക്ഷണം. പക്ഷേ ശാസ്‌ത്രത്തില്‍ ക്ഷമയുടെ പര്യായമായ കാവന്‍ ഡിഷ്‌ തെറ്റുവരുത്തിയില്ല. അങ്ങനെ G യുടെ മൂല്യം നിര്‍ണയിച്ച ആദ്യത്തെ ആളായി അദ്ദേഹം.

വളരെ ഉയരമുള്ള ഒരു ടവറിന്‌ മുകളില്‍നിന്ന്‌ തറനിരപ്പിന്‌ സമാന്തരമായി ഒരു കല്ല്‌ എറിയുകയാണെന്ന്‌ വിചാരിക്കുക.


ന്യുട്ടൻ്റെ ഒന്നാം ചലനനിയമമനുസരിച്ച്‌ മറ്റു ബലം ഒന്നും പ്രയോഗിക്കപ്പെടുന്നില്ലെങ്കില്‍ കല്ല്‌ B എന്ന ദിശയില്‍ സഞ്ചരിക്കും. എന്നാല്‍ കല്ല്‌ ഭൂമിയുടെ ആകര്‍ഷണബലത്തിന്‌ വിധേയമായി C എന്ന പാതയിലൂടെ സഞ്ചരിച്ച്‌ ഭൂമിയില്‍ പതിക്കുന്നു. വേഗത അല്‌പം കൂടുതലായിരുന്നാല്‍ D എന്ന പാതയിലൂടെ സഞ്ചരിച്ച്‌ ഭൂമിയില്‍ പതിക്കുന്നു. വേഗത കൂട്ടിക്കൊണ്ടിരുന്നാല്‍, ഒരു പ്രത്യേക വേഗതയില്‍ കല്ല്‌ E എന്ന പാതയിലൂടെ സഞ്ചരിച്ച്‌ A എന്ന സ്‌ഥാനത്ത്‌ തിരികെ എത്തുന്നു. മറ്റു തടസ്സങ്ങള്‍ ഇല്ലെങ്കില്‍ കല്ല്‌ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കും. അതായത്‌ ഭൂമിയിലേക്ക്‌ വീണുകൊണ്ടേയിരിക്കും. അതുകൊണ്ട്‌ ഭൂമിയെ ചുറ്റുന്ന കൃത്രിമ ഉപഗ്രഹങ്ങളും ചന്ദ്രനും ഒരര്‍ഥത്തില്‍ ഭൂമിയിലേക്ക്‌ വീണുകൊണ്ടിരിക്കുകയാണ്‌.






#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top