Please like our Facebook page for more updates! Get Now!

മുക്തകങ്ങള്‍

 


മുക്തകം
 നാലുവരി അല്ലെങ്കിൽ ഒരു ശ്ലോകം കൊണ്ട് സമഗ്രമായ ഒരാശയത്തെ ആവിഷ്കരിക്കാൻ കഴിയുന്ന, ചമത്കാരഭംഗിയും അർഥസാന്ദ്രതയും ഭാവഗരിമയും ഉള്ള മനോഹരമായ ശ്ലോകങ്ങളെയാണ് മുക്തകങ്ങൾ എന്നു പറയുന്നത്. മുത്തുമണിപോലെ തിളക്കവും മൂല്യവുമുള്ളതാണ് ഈ ശ്ലോകങ്ങൾ. മുക്തം എന്നാൽ മറ്റൊന്നുമായി ചേർന്ന് നിൽക്കാത്തത് അഥവാ ഒറ്റപ്പെട്ടു (മുക്തമായി) നിൽക്കുന്നത് എന്നർത്ഥം.        
                   സംസ്കൃതസാഹിത്യത്തിൽ ഒരു പ്രത്യേക സാഹിത്യപ്രസ്ഥാനമായി ഇവ വളർന്നിരുന്നു. ഒരു പക്ഷേ വിവരണസ്വഭാവമുള്ള മഹാകാവ്യ രചനയേക്കാൾ ധന്യാത്മകവും ഭാവസ്വയം‌പര്യാപ്തവുമാണ് ഈ ഒറ്റശ്ലോകങ്ങൾ. ഇവ കവിയുടെ മാറ്റുരയ്ക്കാൻ പര്യാപ്തമാണ്. അസാധാരണമായ രചനാകൗശലം ഇതിനാവശ്യമാണ്. സവിശേഷ മുഹൂർത്തങ്ങളിൽ കവിക്കുണ്ടാകുന്ന അനുഭവത്തിന്റെ മനോഹരമായ ആവിഷ്കാരങ്ങളാണ് മുക്തകങ്ങൾ. ഒറ്റപ്പെട്ട് നിൽക്കുന്ന ഇവയുടെ അർത്ഥം പൂർണ്ണമായി മനസ്സിലാക്കണമെങ്കിൽ ഇവ പിറവികൊണ്ട സന്ദർഭങ്ങൾ കൂടി മനസ്സിലാക്കേണ്ടിവരും.
സംസ്കൃതത്തിൽ നിന്നാണ് മലയാളത്തിലേക്കും മുക്തകങ്ങൾ കടന്നു വന്നത്. മണിപ്രവാള പ്രസ്ഥാനത്തിലൂടെയാണ് ഇവ മലയാളത്തിൽ തഴച്ചത്. ലീലാതിലകം എന്ന മണിപ്രവാളഗ്രന്ഥം മുക്തകങ്ങളുടെ കലവറയാണ്. എന്നാൽ, മലയാളത്തിൽ മുക്തകങ്ങളുടെ സുവർണ്ണകാലം പിറന്നത് കൊടുങ്ങല്ലൂർ കളരിയില്ലൂടെയാണ്. പിൽക്കാലത്തെ കാല്പനിക കവികളും മുക്തകരചന നടത്തിയിരുന്നു. എന്നാൽ, ഭാവഗീതങ്ങളുടെ കടന്നുവരവോടെ മുക്തകങ്ങൾ ക്രമേണ ഇല്ലാതാകാൻ തുടങ്ങി.

പാഠപുസ്തകത്തിലെ മുക്തകങ്ങളുടെ ആലാപനം ജ്യോതിബായ് പെരിയാടത്ത് 




ചില മുക്തക ആലാപനങ്ങള്‍
ചേലപ്പറമ്പ് നമ്പൂതിരി
ശീവൊള്ളി
വിസി ബാലകൃഷ്ണപ്പണിക്കര്‍
ടി രാമന്‍
അത്തിപ്പറ്റ രവി

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top